വിദ്വേഷത്തിന്റെ വാൾ ഉപയോഗിച്ച് സിനിമാ വ്യവസായത്തെയും ബിജെപി ഭിന്നിപ്പിക്കുന്നു: അഖിലേഷ് യാദവ്

akhilesh

ബോളിവുഡ് ബഹിഷ്‌കരണത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സിനിമകളെ ബിജെപി രാഷ്ട്രീയ ആശയ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. വിദ്വേഷത്തിന്റെ വാളുപയോഗിച്ച് സിനിമാ വ്യവസായത്തെ ബിജെപി ഭിന്നിപ്പിക്കുകയാണെന്നും അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു

സിനിമ ഒരു വിനോദ മാധ്യമമാണ്. എന്നാൽ ബിജെപി അതിനെ തങ്ങളുടെ രാഷ്ട്രീയ പ്രചാരണ ആയുധമാക്കിയിരിക്കുകയാണ്. സിനിമാ വ്യവസായം ഒന്നാകെ ബിജെപിയോടുള്ള ഭയം എന്നൊരു വിദ്വേഷത്തിന്റെ വാളുപയോഗിച്ച് ഭിന്നിക്കപ്പെട്ടിരിക്കുകയാണ്. സിനിമകൾ മാറ്റവും പ്രതീക്ഷയും സൃഷ്ടിക്കുന്നത് ബിജെപിക്ക് ഇഷ്ടമില്ലെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.
 

Share this story