മഹാരാഷ്ട്രയിൽ സായി ബാബ ഭക്തർ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ചു; പത്ത് പേർ മരിച്ചു

acc

മഹാരാഷ്ട്രയിൽ സായി ബാബ ഭക്തർ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർ മരിച്ചു. നാസിക്-ഷിർദി പാതയിൽ പഠാരെക്ക് സമീപത്താണ് അപകടമുണ്ടായത്. രാവിലെയാണ് അപകടം. താനെയിലെ അംബർനാഥിൽ നിന്ന് അഹമ്മദ്‌നഗറിലെ ഷിർദി ക്ഷേത്രത്തിലേക്ക് സായി ബാബ ഭക്തരുമായി പോയ ബസാണ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചത്

മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നാണ് വിവരം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
 

Share this story