രാജ്യം 74ാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്നു; പരേഡ് രാവിലെ 10 മണിക്ക് കർത്തവ്യപഥിൽ

parade

രാജ്യം ഇന്ന് 74ാമത് റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒമ്പതരക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും. പത്ത് മണിക്ക് കർത്തവ്യപഥിൽ റിപബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും. ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. 

കനത്ത സുരക്ഷയാണ് പരേഡ് നടക്കുന്ന കർത്തവ്യപഥിലും ഡൽഹി നഗരത്തിലും ഒരുക്കിയിരിക്കുന്നത്. കർത്തവ്യപഥിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും നിർമാണത്തിൽ ഭാഗമായ തൊഴിലാളികളും വഴിയോര കച്ചവടക്കാരും റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും
 

Share this story