ഡല്‍ഹിയിലെ ആം ആദ്മി എംഎൽഎ അമാനത്തുല്ല ഖാൻ അറസ്റ്റിൽ; 24 ലക്ഷം രൂപയും പിടിച്ചെടുത്തു

amanathulla

ഡൽഹിയിലെ ആം ആദ്മി എംഎൽഎയായ അമാനത്തുല്ല ഖാനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. വഖഫ് ബോർഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഡൽഹി വഖഫ് ബോർഡ് ചെയർമാനാണ് അമാനത്തുല്ല ഖാൻ. 32 വരെ അനധികൃതമായി നിയമിച്ചെന്നാണ് കേസ്

അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡിൽ അമാനത്തുല്ല ഖാന്റെ വീട്ടിൽ നിന്നും 24 ലക്ഷം രൂപയും ലൈസൻസ് ഇല്ലാതെ സൂക്ഷിച്ച തോക്കും പിടിച്ചെടുത്തു. റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ അമാനത്തുല്ലയുടെ ഗുണ്ടകൾ ആക്രമിച്ചതായും അഴിമതിവിരുദ്ധ ബ്യൂറോ ആരോപിച്ചു
 

Share this story