ഗോധ്ര ട്രെയിൻ കത്തിക്കൽ കേസ്: പ്രതികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് ഗുജറാത്ത് സർക്കാർ

supreme court

ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് ഗുജറാത്ത് സർക്കാർ. പ്രതികൾക്ക് ജാമ്യം നൽകേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതിയിൽ സർക്കാർ പറഞ്ഞു. ജാമ്യം നൽകുന്നത് പരിഗണിക്കാനുള്ള നിർദേശം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുന്നോട്ടുവെച്ചപ്പോഴാണ് സർക്കാർ നിലപാട് അറിയിച്ചത്. 

2018 മുതൽ 31 പ്രതികളുടെ ജാമ്യാപേക്ഷ കോടതിയുടെ മുന്നിലുണ്ട്. 2002 ഫെബ്രുവരി 27നാണ് സബർമതി എക്‌സ്പ്രസിന്റെ ബോഗി കത്തിച്ചു കൊണ്ടുള്ള ആക്രമണം നടന്നത്. 52 പേർ ആക്രമണത്തിൽ മരിച്ചു. 31 പ്രതികൾക്ക് ജീവപര്യന്തം അടക്കമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്

ഇന്നലെ കേസ് പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢാണ് സർക്കാരിനോട് നിലപാട് തേടിയത്. എന്നാൽ കേവലം ട്രെയിനിന് കല്ലെറിഞ്ഞ കേസല്ല ഇതെന്ന് ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ട്രെയിൻ കത്തുമ്പോൾ യാത്രക്കാർ പുറത്തിറങ്ങാതിരിക്കാൻ മനപ്പൂർവം കല്ലെറിയുകയും നിരവധി പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത സംഭവമാണിത്. ഇതിനാൽ ജാമ്യാപേക്ഷ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും തുഷാർ മേത്ത പറഞ്ഞു.
 

Share this story