ശശി തരൂർ എഐസിസി ആസ്ഥാനത്ത്; വോട്ടർ പട്ടിക പരിശോധിക്കാൻ എത്തിയതെന്ന് സൂചന

tharoor

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാൾ ഇറങ്ങാനിരിക്കെ ശശി തരൂർ എഐസിസി ആസ്ഥാനത്ത് എത്തി. വോട്ടർ പട്ടിക പരിശോധിക്കാനായാണ് തരൂർ എത്തിയതെന്നാണ് വിവരം. ഗാന്ധി കുടുംബത്തിൽ നിന്നാരുമില്ലെങ്കിൽ താൻ മത്സരിക്കുമെന്ന നിലപാടിലാണ് തരൂർ

അതേസമയം തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാകില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച സോണിയ ഗാന്ധിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. 

രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷ സ്ഥാനത്ത് വരണം, അല്ലെങ്കിൽ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണം തുടങ്ങിയ നിർദേശങ്ങൾ തരൂർ മുന്നോട്ടുവെച്ചിരുന്നു.
 

Share this story