യുപിയിൽ സന്ന്യാസി വേഷത്തിലെത്തിയ ആൾ 5 വയസ്സുള്ള കുട്ടിയെ നിലത്തടിച്ച് കൊന്നു

mathura

ഉത്തർപ്രദേശിൽ അഞ്ച് വയസ്സുകാരനെ സന്ന്യാസ വേഷത്തിലെത്തിയ ഒരാൾ നിലത്തടിച്ച് കൊന്നു. യുപി മഥുരയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഇയാൾ എടുത്ത് പലതവണ താഴേക്ക് എറിയുകയും നിലത്തടിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 52കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഗോവർധൻ ഏരിയയിലെ രാധാകുണ്ഡ് കമ്മ്യൂണിറ്റി സെന്ററിന് സമീപത്താണ് സംഭവം. കുട്ടിയുടെ കാലിൽ പിടിച്ച് നിലത്തടിച്ച പ്രതി നിരവധി തവണ കുട്ടിയെ വലിച്ചെറിയുകയും ചെയ്തു. കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഓടിക്കൂടിയ ആൾക്കൂട്ടം പ്രതിയെ വളഞ്ഞിട്ട് മർദിച്ചു. പിന്നാലെ എത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഓംപ്രകാശ് എന്നയാളാണ് പിടിയിലായത്. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല
 

Share this story