സനാതന ധർമ വിവാദത്തിൽ ഉചിതമായ മറുപടി നൽകണം; നരേന്ദ്രമോദി

Modi New

ന്യൂഡൽഹി: സനാതന ധർമ പരാമർശത്തിന് ഉചിതമായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ ഭാരത്-ഇന്ത്യ വിവാദത്തിൽ മറുപടി നൽകേണ്ടെന്നും പ്രധാനമന്ത്രി നിർദേശം നൽകി. ഉത്തരവാദിത്യപ്പെട്ടവർ മാത്രമേ ഇക്കാര്യത്തിൽ പ്രതികരിക്കാവൂ എന്നും മോദി വ്യക്തമാക്കി. ജി20 യോഗത്തിനു മുന്നോടിയായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വസ്തുതകൾ നിരത്തി സനാതന ധർമത്തിനെതിരെ പ്രതികരിക്കണം. ചരിത്രത്തിലേക്കു പോകേണ്ടതില്ല. ഭരണഘടന പ്രകാരമുള്ള വസ്തുതകളിൽ ഉറച്ചു നിൽക്കുക. വിഷയത്തിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ചും സംസാരിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചെന്നൈയിൽ റൈറ്റേഴ്സ് ഫോറത്തിന്‍റെ പരിപാടിയിലാണ് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശമുയർത്തിയത്. സാമൂഹ്യ നീതിക്കും സമത്വത്തിനും എതിരായ സനാതന ധർമം കൊറോണ വൈറസ്, മലേറിയ, ഡെങ്കു വൈറസ്, കൊതുകുകൾ എന്നിവയ്ക്ക് സമമാണ്. ഇവയെയെല്ലാം സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യണമെന്നാണ് അദേഹത്തിന്‍റെ പരാമർശം. ഇതിനെതിരെ ബിജെപിയടക്കം നിരവധി പേർ രംഗത്തെത്തിയെങ്കിലും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും മാപ്പ് പറയത്തില്ലെന്നും ഉദയനിധി വ്യക്തമാക്കി.

Share this story