മദ്രാസ് ഐഐടിയിൽ കെമിക്കൽ എഞ്ചിനീയിംഗ് വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

suicide

മദ്രാസ് ഐഐടിയിലെ കെമിക്കൽ എഞ്ചിനീയറിംഗ രണ്ടാം വർഷം വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ റൂമിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വർഷം ഐഐടി മദ്രാസിൽ നടക്കുന്ന നാലാമത്തെ ആത്മഹത്യയാണിത്. തനിക്ക് വേണ്ടി നീക്കിവെക്കാൻ ആർക്കും സമയമില്ല എന്ന് വിദ്യാർഥി പലപ്പോഴും പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു.

ഈ വർഷം ആദ്യം ചെന്നൈയിലെ ഐഐടി കാമ്പസിൽ മൂന്നാം വർഷ ബിടെക് വിദ്യാർഥിയും ഗവേഷക വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു. ഈ മാസം മൂന്നിന് പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർഥിയുമായ സച്ചിനെയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Share this story