ദേശീയ പ്രസിഡന്റിനെതിരെ പരാതി നൽകി; അസം യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ കോൺഗ്രസ് പുറത്താക്കി

ankita

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിനെതിരെ പരാതി നൽകിയ അസം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. അങ്കിതയുടെ പരാതിയിൽ ബി വി ശ്രീനിവാസിനെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു

സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തൽ, ലൈംഗിക ചുവയുള്ള പരാമർശം നടത്തി ഉപദ്രവിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് അങ്കിത പരാതി നൽകിയത്. മജിസ്‌ട്രേറ്റിന് മുന്നിലും അങ്കിത മൊഴി നൽകിയിരുന്നു. അങ്കിതയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തിൽ ദേശീയ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. 

റായ്പൂർ പ്ലീനറി സമ്മേളനത്തിനിടെ ശ്രീനിവാസ് തന്നോട് വോഡ്ക കുടിക്കുമോ എന്ന് ചോദിച്ചെന്നും താൻ ഞെട്ടിപ്പോയെന്നും അങ്കിത വാർത്താ ഏജൻസികളോട് പറഞ്ഞിരുന്നു. അസം മുൻ മന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന അഞ്ജൻ ദത്തയുടെ മകളാണ് അങ്കിത
 

Share this story