ഗോമാംസം കടത്തിയെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ പശു രക്ഷാ ഗുണ്ടകൾ അടിച്ചുകൊന്നു

attack

മഹാരാഷ്ട്രയിലെ നാസിക്കിൽ ഗോമാംസം കടത്തിയെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. മുംബൈ സ്വദേശി അഫാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ക്രൂരമായി മർദനമേറ്റു. നസീർ ശൈഖിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

സിന്നാർ ടോൾ പ്ലാസയിലെ ജീവനക്കാരാണ് രണ്ട് പേർ ഇറച്ചിയുമായി പോകുന്നതായി പശു രക്ഷാ സംഘത്തെ അറിയിച്ചത്. ഇരുമ്പ് വടിയും മരക്കഷ്ണങ്ങളുമായി എത്തിയ പശുരക്ഷാ ഗുണ്ടകൾ അൻസാരിയെയും നസീറിനെയും മർദിക്കുകയായിരുന്നു. അറസ്റ്റിലായവർ ബജ്‌റംഗ് ദൾ പ്രവർത്തകരാണെന്നാണ് വിവരം. 

Share this story