രാജ്ഘട്ടിൽ അപൂർവ നിമിഷം; മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ച് ലോകനേതാക്കൾ, വീഡിയോ

രാജ്ഘട്ടിൽ അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോകം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ലോകനേതാക്കൾ ഒന്നിച്ച് ആദരമർപ്പിച്ചു. ജി 20 ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ ലോക രാജ്യങ്ങളുടെ നേതാക്കൾ ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തിയാണ് ആദരമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഷാൾ അണിയിച്ച് രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവൻമാരെ സ്വീകരിച്ചു
സബർമതി ആശ്രമത്തെ കുറിച്ചും മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി നേതാക്കളോട് വിവരിച്ചു. ഇതിന് ശേഷം രാജ്ഘട്ടിൽ നേതാക്കൾ പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു നിമിഷം മൗനം ആചരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടങ്ങിയ നേതാക്കളാണ് മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ചത്.
#WATCH | G 20 in India: Heads of state and government and Heads of international organizations pay homage to Mahatma Gandhi and lay a wreath at Delhi's Rajghat. pic.twitter.com/v4VhHsdxsD
— ANI (@ANI) September 10, 2023