ഛത്തിസ്ഗഢിൽ കളിപ്പാട്ടം ആവശ്യപ്പെട്ടതിന് മൂന്ന് വയസ്സുകാരനെ പിതാവ് കഴുത്തറുത്ത് കൊന്നു
Sep 10, 2023, 15:32 IST

ഛത്തിസ്ഗഢിൽ മൂന്ന് വയസ്സുള്ള മകനെ പിതാവ് കഴുത്തറുത്ത് കൊന്നു. കോർബ കോർബ ജില്ലയിലെ ബാൽക്കോ നഗറിലാണ് സംഭവം. കൂടുതൽ കളിപ്പാട്ടം ആവശ്യപ്പെട്ടതിനാണ് 38കാരനായ അമർ സിംഗ് മാഞ്ചി കുട്ടിയെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ഇയാൾ ആശുപത്രിയിലാണ്
കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെ മദ്യപിച്ചാണ് ഇയാൾ വീട്ടിലെത്തിയത്. അച്ഛനെ കണ്ട് ഓടിയെത്തിയ മകൻ കളിപ്പാട്ടം ആവശ്യപ്പെട്ടു. കുട്ടി വാശി പിടിച്ചതോടെ മുന്നിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാൾ മകന്റെ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നാലെ ഇയാളും കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചു.