രാജസ്ഥാനിലെ ഭാരത് പൂരിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി; 11 മരണം
Sep 13, 2023, 10:29 IST

രാജസ്ഥാൻ ഭാരത്പൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. 12 പേർക്ക് പരുക്കേറ്റു. രാജസ്ഥാനിലെ പുഷ്‌കറിൽ നിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്ധനം തീർന്നതിനെ തുടർന്ന് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ബസിലേക്ക് അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അഞ്ച് പുരുഷൻമാരും ആറ് സ്ത്രീകളും സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.