മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ രണ്ടുനില കെട്ടിടം തകർന്നുവീണു; മൂന്ന് പേർ മരിച്ചു
Updated: Apr 30, 2023, 10:35 IST

മഹാരാഷ്ട്ര താനെയിലെ ഭിവണ്ടിയിൽ രണ്ട് നില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇരുപതോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അപകട സ്ഥലം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്
വൃദ്ധമാൻ കോംപൗണ്ടിലുണ്ടായിരുന്ന കെട്ടിടമാണ് തകർന്നുവീണത്. മരിച്ചവരിൽ ഒരാൾ 40കാരനായ പുരുഷനും മറ്റൊരാൾ 26കാരിയായ യുവതിയുമാണ്. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കേന്ദ്ര ദുരന്തനിവാരണ സേനയടക്കം രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.