പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നു; മാറ്റം കൊണ്ടുവരാൻ സർക്കാരിനെ നിർബന്ധിക്കും: ബ്രിജ് ഭൂഷൻ

brij

പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ലൈംഗികാതിക്രമ കേസ് പ്രതിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗ്. നിയമത്തിൽ മാറ്റം കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർഥിക്കും. പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുള്ള ആളാണ് താനെന്നും ബഹ്‌റൈച്ചിൽ നടന്ന ാെരു യോഗത്തിനിടെ ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു. 

കുട്ടികൾക്കും മുതിർന്നവർക്കും സന്ന്യാസിമാർക്കുമെതിരെ പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഉദ്യോഗസ്ഥർക്ക് പോലും അതിന്റെ ദുരുപയോഗത്തിൽ നിന്നും രക്ഷയില്ല. പോക്‌സോ നിയമത്തിൽ മാറ്റം കൊണ്ടുവരാൻ സർക്കാരിനെ നിർബന്ധിക്കും. ജൂൺ 5ന് അയോധ്യയിൽ നടക്കുന്ന റാലിയിൽ 11 ലക്ഷം പേർ പങ്കെടുക്കുമെന്നും ഇയാൾ പറഞ്ഞു

നിരവധി വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരിക്കുന്നത്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു മാസമായി ഗുസ്തി താരങ്ങൾ സമരം നടത്തുകയാണ്.
 

Share this story