അപകടങ്ങൾ തുടർക്കഥ: ധ്രുവ് ഹെലികോപ്റ്ററിന്റെ പ്രവർത്തനം രാജ്യത്ത് നിർത്തിവെച്ചു

dhruv

പ്രതിരോധ സേന വിഭാഗങ്ങൾ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവർത്തനം രാജ്യത്ത് നിർത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. തദ്ദേശീയമായി നിർമിക്കുന്ന ഹെലികോപ്റ്ററുകൾ നിരന്തരം അപകടത്തിൽ പെടുന്ന സാഹചര്യത്തിലാണ് തീരുമാനം

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ധ്രുവ് ഹെലികോപ്റ്റർ തകർന്ന് ഇന്നലെ ഒരു സൈനികൻ മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണയാണ് ധ്രുവ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. മാർച്ച് 23ന് നെടുമ്പാശ്ശേരിയിലും ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടിരുന്നു.
 

Share this story