രാജ്യത്തെ 150 മെഡിക്കൽ കോളജുകളുടെ അംഗീകാരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്
May 31, 2023, 11:42 IST

രാജ്യത്തെ 150 മെഡിക്കൽ കോളജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടമായേക്കും. നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചില്ലെന്നും സൗകര്യങ്ങൾ ഒരുക്കിയില്ലെന്നുമുള്ള കാരണത്താലാണ് നടപടി.
നിലവിൽ 40 മെഡിക്കൽ കോളജുകളുടെ അംഗീകാരം നഷ്ടമായി. എട്ട് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജുകൾക്കെതിരെയാണ് നടപടി. തമിഴ്നാട്, ഗുജറാത്ത്, ബംഗാൾ അടക്കമള്ള സംസ്ഥാനങ്ങളിലേതാണ് മെഡിക്കൽ കോളജുകൾ.