ബിജെപിയുടെ തിരക്കഥ പ്രകാരം അശ്ലീല ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചത്; എത്തിക്‌സ് കമ്മിറ്റിക്കെതിരെ മഹുവ
Nov 3, 2023, 14:47 IST

പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയിൽ ദ്രൗപദിയെ പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടുവെന്ന് മഹുവ മൊയ്ത്ര എംപി. കോഴ ആരോപണത്തെ കുറിച്ച് ചോദിക്കാതെ ബിജെപിയുടെ തിരക്കഥ പ്രകാരം അശ്ലീല ചോദ്യങ്ങൾ മാത്രം ചോദിച്ചതു കൊണ്ടാണ് ഹിയറിംഗിൽ നിന്ന് ഇരങ്ങി പോയത്. ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. അദാനി തന്നെ നിരന്തരം സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ഇവർ പറഞ്ഞു
നിലവാരം കുറഞ്ഞ ചോദ്യം മാത്രമാണ് ചെയർമാൻ ചോദിച്ചു കൊണ്ടിരുന്നത്. സമിതി അംഗങ്ങൾ തടയാൻ ശ്രമിച്ചിട്ടും മറ്റാർക്കും അവസരം നൽകാതെ വൈകൃതം തുടർന്നു. എത്തിക്‌സ് കമ്മിറ്റി ചെയർമാനെതിരെ സ്പീക്കർക്ക് പരാതി നൽകും. വീണ്ടും സമിതിക്ക് മുമ്പാകെ ഹാജരാകാൻ തയ്യാറാണ്. പക്ഷേ വ്യക്തിപരമായ ഒരു ചോദ്യം പോലും ഉണ്ടാകാൻ പാടില്ലെന്ന് ഉറപ്പ് വേണമെന്നും മഹുവ പറഞ്ഞു.