സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് 25 വർഷം തടവും പിഴയും

Court

ലഖ്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 25 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സോനു ഗുപ്ത എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പ്രത്യേക പോക്സോ കോടതി ജഡ്ജി അലോക് ദ്വിവേദിയാണ് ശിക്ഷ വിധിച്ചത്.

75,000 രൂപ പിഴയടക്കാനും കോടതി നിർദേശം നൽകി. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നാലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ശേഷം കുട്ടിയെ പീഡനത്തിനിരയാക്കി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Share this story