വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ ദേഹത്ത് യുവതി ആസിഡൊഴിച്ചു; ആരോഗ്യനില ഗുരുതരം

വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ ദേഹത്ത് യുവതി ആസിഡൊഴിച്ചു; ആരോഗ്യനില ഗുരുതരം

വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ നേർക്ക് യുവതിയുടെ ആസിഡാക്രമണം. വെസ്റ്റ് ത്രിപുരയിലെ ഖോവായിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ 30കാരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മുഖത്തും ശ്വാസനാളിക്കുമാണ് പരുക്കേറ്റത്

സംഭവത്തിൽ ബിനാത സന്താൽ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവും യുവതിയും എട്ട് വർഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. എന്നാൽ തന്നെ വിവാഹം ചെയ്യണമെന്ന് ബിനാത ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെയാണ് വീട്ടിൽ കയറി ആസിഡൊഴിച്ചത്. ഇരുവരും നേരത്തെ പൂനെയിൽ ഒന്നിച്ച് താമസിച്ചിരുന്നു.

Share this story