നടിയും മുൻ എംപിയുമായ ജയപ്രദക്ക് ആറ് മാസം തടവുശിക്ഷ
Aug 11, 2023, 12:11 IST

ചലചിത്ര നടിയും മുൻ എംപിയുമായ ജയപ്രദക്ക് തടവുശിക്ഷ. ആറ് മാസമാണ് തടവുശിക്ഷ ലഭിച്ചത്. ചെന്നൈ എഗ്മോർ കോടതിയുടേതാണ് ഉത്തരവ്. തീയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.