ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണപഥം വിട്ടു; ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കി

aditya

ഇന്ത്യയുടെ സൂര്യപഠന ഉപഗ്രഹമായ ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ രണ്ടേ കാലോടെയാണ് പേടകത്തിലെ ലാം എഞ്ചിൻ ജ്വലിപ്പിച്ച് യാത്രാപഥം മാറ്റിയത്

ഇനി ലക്ഷ്യസ്ഥാനമായ എൽ വണ്ണിൽ പേടകം എത്താൻ 110 ദിവസമെടുക്കും. ഭൂമിയിൽ നിന്ന് പതിനഞ്ച് ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. ജനുവരി ആദ്യ വാരത്തോടെയാകും പേടകം ഇവിടെയെത്തുക. ഇത് അഞ്ചാം തവണയാണ് ഐഎസ്ആർഒ ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് അയക്കുന്നത്.
 

Share this story