വീരമൃത്യു വരിച്ച അഗ്നിവീറിന് ലഭിച്ചത് ഇൻഷുറൻസ് തുക; നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് രാഹുൽ

rahul

അഗ്നിവീർ പദ്ധതിയെ വീണ്ടും വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീരമൃത്യു വരിച്ച അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് രാഹുൽ ആവർത്തിച്ചു. ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും രണ്ടും രണ്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സേവനത്തിനിടെ വീരമൃത്യു വരിച്ച അജയ് കുമാറിന്റെ കുടുംബത്തിന് യാതൊരു വിധത്തിലുമുള്ള നഷ്ടപരിഹാരവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. സ്വകാര്യ ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ ഇൻഷുറൻസും ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ടിൽ നിന്ന് 48 ലക്ഷം രൂപയുമാണ് കുടുംബത്തിന് ലഭിച്ചത്. 

സർക്കാരിന്റെ ഭാഗത്ത് നിന്ന് എക്‌സ് ഗ്രേഷ്യാ പേയ്‌മെന്റായി യാതൊന്നും ലഭിച്ചിട്ടില്ലെന്ന് എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ ഹാഹുൽ ആരോപിച്ചു. ശമ്പള കുടിശ്ശിക പോലും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിട്ടില്ലെന്നും കുടിശ്ശിക ആയിക്കിടക്കുന്ന ശമ്പളം അയച്ചു കൊടുക്കാത്തത് എന്തു കൊണ്ടാണെന്നും രാഹുൽ ഗാന്ധി വീഡിയോയിൽ ചോദിച്ചു.
 

Share this story