അരുണാചൽ പ്രദേശിൽ വ്യോമസേനാ ഹെലികോപ്റ്റർ തകർന്നുവീണു

helicopter
അരുണാചൽപ്രദേശിൽ വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണു. ഇന്ത്യാ-ചൈന അതിർത്തിയിൽ അരുണാചലിലെ ബോംബ്ടിലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രാവിലെ 9.15ഓടെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം എയർ ട്രാഫിക് കൺട്രോളിന് നഷ്ടമായിരുന്നു. രക്ഷാപ്രവർത്തനം നടന്നുവരുന്നതിനിടെയാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്. അതേസമയം പൈലറ്റുമാരെ കണ്ടെത്തിയിട്ടില്ല. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
 

Share this story