ഗവർണറെ കൂട്ടാതെ എയർ ഏഷ്യ വിമാനം പുറപ്പെട്ടു; അന്വേഷണം ആരംഭിച്ചു
Jul 28, 2023, 16:45 IST

കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിനെ കൂട്ടാതെ വിമാനം പുറപ്പെട്ട സംഭവത്തിൽ വിമാന കമ്പനിയായ എയർ ഏഷ്യ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച ബംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ലോഞ്ചിൽ കാത്തിരിക്കുകയായിരുന്ന ഗവർണർ ബോർഡിംഗ് ഗേറ്റിൽ എത്തുന്നതിന് മുമ്പ് തന്നെ വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടുകയായിരുന്നു
സംഭവം പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കൊപ്പമുള്ള ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിന് ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നാണ് എയർ ഏഷ്യ അറിയിച്ചത്.