ബിജെപി സഖ്യത്തിനൊപ്പം പോയതിന് ശേഷം ആദ്യമായി ശരദ് പവാറിന്റെ വീട്ടിലെത്തി അജിത് പവാർ
Jul 15, 2023, 12:35 IST

മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്തി ബിജെപി സഖ്യത്തിനൊപ്പം ചേർന്നതിന് പിന്നാലെ ആദ്യമായി ശരദ് പവാറിന്റെ വീട്ടിലെത്തി ഉപമുഖ്യമന്ത്രി അജിത് പവാർ. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ശരദ് പവാറിന്റെ ഭാര്യ പ്രതിഭ പവാറിനെ കാണാനാണ് അജിത് എത്തിയതെന്നാണ് വിശദീകരണം.
അജിത് പവാറിന്റെ അമ്മായി കൂടിയാണ് പ്രതിഭ പവാർ. ഇവരുമായി അടുത്ത ബന്ധമാണ് അജിത് പവാറിനുള്ളത്. 2019ൽ എൻസിപി വിട്ട് അജിത് പവാർ ബിജെപി ബന്ധത്തിലേക്ക് പോയ സമയത്ത് അജിത്തിനെ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് പ്രതിഭയായിരുന്നു.