അജിത് പവാർ ഇപ്പോഴും തങ്ങളുടെ നേതാവ്; എൻസിപി പിളർന്നിട്ടില്ലെന്നും ശരദ് പവാർ

pawar

എൻസിപി പിളർന്നിട്ടില്ലെന്നും അജിത് പവാർ തങ്ങളുടെ നേതാവ് ആണെന്നതിൽ തർക്കമില്ലെന്നും പാർട്ടി പ്രസിഡന്റ് ശരദ് പവാർ. പാർട്ടിയിലെ ചിലർ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിനെ പിളർപ്പെന്ന് പറയാൻ കഴിയില്ല. ജനാധിപത്യത്തിൽ അവർക്ക് അങ്ങനെ പ്രവർത്തിക്കാൻ കഴിയും. 

അജിത് പവാർ നേതാവ് തന്നെയാണ്. അതിൽ തർക്കമില്ല. എൻസിപിയിൽ പിളർപ്പില്ല. പാർട്ടിയിൽ നിന്ന് വലിയൊരു വിഭാഗം ദേശീയതലത്തിൽ വേർപിരിയുമ്പോഴാണ് പിളർപ്പുണ്ടാകുന്നത്. എന്നാൽ എൻസിപിയിൽ അത്തരമൊരു സ്ഥിതിവിശേഷമില്ല. ഇതിനെ പിളർപ്പ് എന്ന് വിളക്കാനാകില്ലെന്നും ശരദ് പവാർ പറഞ്ഞു.
 

Share this story