ബിജെപി കമ്മീഷൻ വാങ്ങിയെന്ന ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ മധ്യപ്രദേശിൽ കേസ്

Priyanka

കോൺട്രാക്ടർമാരിൽ നിന്നും ബിജെപി 50 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധിക്കും കമൽനാഥിനുമെതിരെ മധ്യപ്രദേശിൽ കേസ്. ഭോപ്പാലിലും ഇൻഡോറിലുമാണ് കേസ് എടുത്തിരിക്കുന്നത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യാജമായ പരാതി കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. 

കർണാടകയിൽ ബിജെപി സർക്കാരിനെ താഴെയിറക്കിയത് കോൺഗ്രസിന്റെ നാൽപത് ശതമാനം കമ്മീഷനെന്ന ആരോപണമായിരുന്നു. ഇതേ ആയുധം തന്നെയാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും പയറ്റുന്നത്. നിർമാണ പദ്ധതികളുടെ തുക ബിജെപി നേതാക്കൾക്കുള്ള അമ്പത് ശതമാനം കഴിഞ്ഞാണ് തങ്ങൾക്ക് കിട്ടുന്നതെന്ന പരാതി കോൺട്രാക്ടർമാർ നൽകിയെന്നാണ് ആരോപണം.
 

Share this story