ഇനി 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ

Amazon

ന്യൂഡൽഹി: സെപ്തംബർ മാസം 19 മുതൽ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങളിൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. 2,000 രൂപ നോട്ട് മാറുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള സമയപരിധി സെപ്റ്റംബർ 30 അവസാനിക്കാനിരിക്കെയാണ് ആമസോണിന്‍റെ പുതിയ അപ്‌ഡേറ്റ്. അതേസമയം, ഒരു തേർഡ് പാർട്ടി കൊറിയർ പങ്കാളി വഴിയാണ് ഓർഡർ ഡെലിവറി ചെയ്യുന്നതെങ്കിൽ, ക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ സ്വീകരിക്കാമെന്നനും ആമസോൺ വ്യക്തമാക്കി.

ഈ വർഷം മെയിലാണ് 2000 രൂപയുടെ നോട്ടുകളുടെ വിതരണം നിർത്തലാക്കിയതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകൾ മാറ്റി വാങ്ങാനും നിക്ഷേപിക്കാനുമായി സെപ്റ്റംബർ 30 വരെ സാധിക്കുമെന്നും പിന്നീട് അറിയിച്ചിരുന്നു. എന്നാൽ ഈ സമയപരിധിക്കുശേഷവും നോട്ടുകൾ അസാധുവാക്കില്ലെന്നും അറിയിച്ചിരുന്നു.

2016 നവംബറിൽ ഒറ്റരാത്രികൊണ്ട് 1,000, 500 രൂപ നോട്ടുകൾ അസാധുവാക്കിയിരുന്നു. പിന്നാലെയാണ് 2,000 രൂപ നോട്ടുകൾ പ്രചാരത്തിൽ വന്നത്. ഈ സോട്ടുകളുടെ അച്ചടി 2018 ൽ അവസാനിപ്പിക്കുകയും ചെയ്തു. 2000 രൂപ കറൻസി നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി സെപ്റ്റംബർ 1 ന് ആർബിഐ അറിയിച്ചിരുന്നു.

Share this story