അമൃത്പാൽ സിംഗ് പിടിയിൽ; കീഴടങ്ങിയതെന്ന് സൂചന, അസമിലേക്ക് മാറ്റും

amruth

ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങിയതായി റിപ്പോർട്ട്. പഞ്ചാബിലെ മോഗയിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. അമൃത്പാൽ സിംഗിനെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റും. അതേസമയം പഞ്ചാബ് പോലീസ് വിവരം സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട അമൃത്പാലിനായി രാജ്യവ്യാപക തെരച്ചിലാണ് സുരക്ഷാ ഏജൻസികൾ നടത്തിയത്

ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാൽ സിംഗ് വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ഫെബ്രുവരി 23ന് പഞ്ചാബിലുണ്ടായ സംഘർഷം ഇയാൾ ആസൂത്രണം ചെയ്തതാണെന്നാണ് വിവരം. ഇയാളുടെ അനുയായി ലവ്പ്രീത് സിംഗിനെ പോലീസ് പിടികൂടിയപ്പോൾ അമൃത്പാലിന്റെ അനുയായികൾ ആയുധങ്ങളുമയാി പോലീസ് സ്‌റ്റേഷൻ ആക്രമിച്ചിരുന്നു

മാർച്ച് 18നാണ് അമൃത്പാൽ അറസ്റ്റിലായത്. എന്നാൽ പിന്നാലെ പോലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടു. ഒരു മാസത്തോളം തെരച്ചിൽ നടത്തിയിട്ടും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
 

Share this story