എയർ ഹോസ്റ്റസായ യുവതിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

roopa

എയർ ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ മുംബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തിസ്ഗഢ് സ്വദേശിയായ രൂപ ഒഗ്രെയാണ് മരിച്ചത്. ഏപ്രിലിലാണ് രൂപ മുംബൈയിൽ എത്തിയത്. അന്ധേരിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ സഹോദരിക്കും ആൺ സുഹൃത്തിനും ഒപ്പമാണ് രൂപ താമസിച്ചുവന്നത്. 

ഒപ്പം താമസിച്ചിരുന്നവർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് പോയിരുന്നു. വീട്ടുകാർ വിളിച്ചിട്ട് ഫോൺ എടുക്കാതെ വന്നതോടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും സുഹൃത്തുക്കൾ ഫ്‌ളാറ്റിലെത്തി അന്വേഷിക്കുകയുമായിരുന്നു. വാതിൽ തുറന്നപ്പോൾ രൂപ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫ്‌ളാറ്റിലെ സ്വീപ്പർ ജോലി ചെയ്യുന്ന 40കാരനായ വിക്രം അത്വാളാണ് പിടിയിലായത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
 

Share this story