ബിജെപിയുടെ ദേശീയ വക്താവായി അനിൽ അന്‍റണിയെ നിയമിച്ചു

BJP

ന്യൂഡൽഹി: ബിജെപിയുടെ ദേശീയ വക്താവായി അനിൽ അന്‍റണിയെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് പുതിയ സംഘടാ ചുമതല നൽകിയത്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതിനു പുറമേയാണ് ദേശീയ വക്താവിന്‍റെ സംഘടനാ ചുമതലകൂടി ലഭിക്കുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകനായ അനിൽ ആന്‍റണി ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിക്കെതിരെ പ്രതികരിച്ചാണ് അനിൽ കോൺഗ്രസുമായി തെറ്റിയത്. തുടർന്ന് പദവികളെല്ലാം രാജിവെച്ച് ബിജെപിയിൽ ചേരുകയായിരുന്നു.

Share this story