വീണ്ടും ദുരഭിമാനക്കൊല: യുപിയിൽ 17കാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു
Aug 27, 2023, 08:34 IST

ഉത്തർപ്രദേശിലെ മുസഫർപൂരിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. തിക്രി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. പ്രീതിയെന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ യുവാവുമായുള്ള പെൺകുട്ടിയുടെ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളെ പിടികൂടിയതായും ഇവർ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ബന്ധുക്കൾ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച പെൺകുട്ടി യുവാവിനോട് ഫോണിൽ സംസാരിക്കുന്നത് കണ്ട് പ്രകോപിതരായ അച്ഛനും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.