മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; ഇംഫാലിലെ കുക്കി കുടുംബങ്ങളെ സർക്കാർ നിർബന്ധിതമായി ഒഴിപ്പിച്ചു

manipur

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരുക്കേറ്റു. ആഗസ്റ്റ് 29ന് വീണ്ടും തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇംഫാൽ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെ സർക്കാർ ഒഴിപ്പിച്ചു. 24 പേരെ ക്യാങ്‌പോപ്പിയിലേക്കാണ് മാറ്റിയത്. ഇവരുടെ വീടുകൾക്ക് കേന്ദ്രസേന കാവൽ ഏർപ്പെടുത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെ നിർബന്ധിച്ച് തങ്ങളെ മാറ്റുകയായിരുന്നുവെന്ന് താമസക്കാർ പരാതിപ്പെട്ടു

മെയ്തി സംഘടന മണിപ്പൂരിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കറുത്ത സെപ്റ്റംബർ ആചരിക്കാനാണ് തീരുമാനം. വീടുകളിൽ കറുത്ത കൊടി കെട്ടാനും നിർദേശമുണ്ട്. ഈ മാസം 21 വരെയാണ് കേന്ദ്ര സർക്കാരിനും കുക്കികൾക്കുമതെിരായ പ്രതിഷേധം


 

Share this story