മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; സന്നദ്ധ പ്രവർത്തകരായ മൂന്ന് കുക്കി യുവാക്കൾ കൊല്ലപ്പെട്ടു

manipur

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. മൂന്ന് കുക്കി യുവാക്കൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഉഖ്രുൽ ജില്ലയിലെ തോവായിലാണ് ആക്രമണം നടന്നത്. പുലർച്ചെ നാലരയോടെയാണ് തോവായി ഗ്രാമത്തിലെ മൂന്ന് സന്നദ്ധ പ്രവർത്തകരായ കുക്കി യുവാക്കൾ കൊല്ലപ്പെട്ടത്. അക്രമികൾ ആയുധങ്ങളുമായി എത്തി യുവാക്കളെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

മേഖലയിൽ കനത്ത വെടിവെപ്പ് ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടത്. പ്രതികളെ കണ്ടെത്താൻ സൈന്യവുമായി ചേർന്ന് ശക്തമായ തെരച്ചിൽ നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
 

Share this story