ഒഡീഷയിൽ വീണ്ടും ട്രെയിനപകടം: ദുർഗ്-പുരി എക്‌സ്പ്രസിന്റെ എസി കോച്ചിൽ തീപിടിത്തം

ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം. ദുർഗ്-പുരി എക്‌സ്പ്രസിന്റെ എസി കോച്ചിൽ തീപിടിത്തമുണ്ടായി. ട്രെയിനിന്റെ ബി 3 കോച്ചിൽ നിന്നാണ് പുക ഉയർന്നത്. ട്രെയിൻ ഖാരിയർ റോഡ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് എസി കോച്ചിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷർഷണം മൂലം ബ്രേക്ക് പാഡ് ഉരസിയാണ് തീപിടിച്ചതെന്ന് സംശയിക്കുന്നു.
ആളാപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും യാത്രക്കാർ പരിഭ്രാന്തരായി. ട്രെയിൻ നിർത്തിയ ഉടൻ ഈ കോച്ചിലുണ്ടായിരുന്ന യാത്രക്കാർ പുറത്തേക്ക് ഓടി. ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
കഴിഞ്ഞ ദിവസമാണ് ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ട് 288 പേർ മരിച്ചത്. ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗുഡ്‌സ് ട്രെയിൻ തൊഴിലാളികളെ ഇടിച്ച് ഏഴ് പേർ മരിച്ച സംഭവും ഒഡീഷയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.