അർണാബിന് ജാമ്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി; സർക്കാരിനും പോലീസിനും വിമർശനം

അർണാബിന് ജാമ്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി; സർക്കാരിനും പോലീസിനും വിമർശനം

അർണാബ് ഗോസ്വാമിക്ക് സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ജാമ്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി. പൗരൻമാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇവിടെ മേൽക്കോടതിയുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.

ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതിക്കെതിരെയാണ് അർണാബ് സുപ്രീം കോടതിയെ സമീപിച്ചത്. വിരോധമുള്ളവരോട് സംസ്ഥാന സർക്കാർ ഇത്തരം നടപടി സ്വീകരിച്ചാൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഹൈക്കോടതികൾ അവരുടെ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു

നേരത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട അർണാബിന്റെ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. സെഷൻസ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടാണ് ഹൈക്കോടതി അപേക്ഷ തള്ളിയത്‌

Share this story