കള്ളക്കേസിൽ അറസ്റ്റ് ചെയ്യും;ചോദ്യം ചെയ്യലിനായി സിബിഐ ആസ്ഥാനത്തെത്തി സിസോദിയ

Delhi

ഡൽഹി മദ്യ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിനായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്തെത്തി. കള്ളക്കേസിൽ തന്നെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സിസോദിയ പറഞ്ഞു. ബജറ്റ് തയാറാക്കുന്നതിന്റെ തിരക്കിലായതിനാൽ കഴിഞ്ഞ ഞായറാഴ്ച സിസോദിയ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. 

'നിങ്ങൾ എന്റെ കുടുംബമാണ്. ഞാൻ സത്യസന്ധനും കഠിനാധ്വാനിയുമാണ്, ഇന്ന് അവർ എന്നെ കള്ളക്കേസിൽ അറസ്റ്റ് ചെയ്യും. ജയിലിൽ പോകാൻ ഭയമില്ല. ഞാൻ അറസ്റ്റിലാകുമ്പോൾ എന്റെ ഭാര്യ വീട്ടിൽ തനിച്ചായിരിക്കും. എന്റെ കുടുംബത്തെ ശ്രദ്ധിക്കണേ..' രാജ്ഘട്ടിൽ എഎപി പ്രവർത്തകരോട് സംസാരിക്കവെ സിസോദിയ പറഞ്ഞു.

ഡൽഹി സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളോട് പഠനം തുടരാൻ ആവശ്യപ്പെട്ട സിസോദിയ, വിദ്യാർത്ഥികൾ ശരിയായി പഠിച്ചില്ലെങ്കിൽ താൻ ഭക്ഷണം കഴിക്കില്ലെന്നും പറഞ്ഞു. മനീഷ് ചാച്ച എന്ന് സ്വയം വിശേഷിപ്പിച്ചാണ് സിസോദിയ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം സിസോദിയയുടെ കുടുംബത്തെ നോക്കുമെന്നും വിഷമിക്കേണ്ടതില്ലെന്നും ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞു. 

Share this story