കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം

karnataka

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്. 68 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ 70  സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. 

ജെഡിഎസ് ഏഴ് സീറ്റിലും മറ്റുള്ളവർ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 73.19 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. എക്‌സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും ബിജെപിയും ആത്മവിശ്വാസമാണ്. 


 

Share this story