ചന്ദ്രോപരിതലത്തിൽ അശോക സ്തംഭം മുദ്ര പതിഞ്ഞു; ലാൻഡർ തുറന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി
Aug 24, 2023, 10:26 IST

ചന്ദ്രയാൻ 3 ലാൻഡറിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോക സ്തംഭം മുദ്ര പതിപ്പിച്ചാണ് ലോവർ ചന്ദ്രനെ സ്പർശിച്ചത്. ഇന്നലെ വൈകുന്നേരം 6.03ാണ് ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. രാത്രി 9 മണിയോടെയാണ് പേടകത്തിന്റെ വാതിൽ നിന്ന് റോവറിനെ പുറത്തിറക്കുന്ന നീക്കം ആരംഭിച്ചത്.
റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യമാണ് ആരംഭിച്ചത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തിച്ച് തുടങ്ങും.