ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികളടക്കം 40 പേർക്ക് പരുക്ക്

ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികളടക്കം 40 പേർക്ക് പരുക്കേറ്റു. ഹരിയാന പഞ്ച്കുളയിലാണ് അപകടം. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ ചണ്ഡീഗഢ് പിജിഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം

ബസിൽ കുട്ടികളെ തിക്കിനിറച്ചാണ് യാത്ര ചെയ്തിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സ്ഥലം എംഎൽഎ പ്രദീപ് ചൗധരി അറിയിച്ചു. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
 

Share this story