പട്‌നയിലെ വാജ്‌പേയി പാർക്കിന്റെ പേര് മാറ്റി; ഇനി മുതൽ കോക്കനട്ട് പാർക്ക്

park

പട്‌നയിൽ മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള പാർക്കിന്റെ പേര് മാറ്റി നിതീഷ് കുമാർ സർക്കാർ. കോക്കനട്ട് പാർക്ക് എന്ന പഴയ പേര് തന്നെയാണ് പുനഃസ്ഥാപിച്ചത്. 2018ലാണ് മുൻ പ്രധാനമന്ത്രിയുടെ പേര് പാർക്കിന് നൽകിയത്. ബിഹാർ പരിസ്ഥിതിവകുപ്പ് മന്ത്രി തേജ് പ്രതാപ് യാദവാണ് പാർക്കിന്റെ പഴയ പേര് പുനഃസ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്. 

പേരു മാറ്റിയ പുതിയ പാർക്ക് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും. എന്നാൽ വാജ്‌പേയിയുടെ പേര് മാറ്റി പാർക്കിന് പഴയ പേര് നൽകിയത് ഹീനമായ കുറ്റകൃത്യമാണെന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്.
 

Share this story