മണിപ്പൂരിൽ സൈനികരുടെ വേഷത്തിലെത്തിയ അക്രമികൾ 3 പേരെ വെടിവച്ച് കൊന്നു

Manipoor

ഇംഫാൽ: മണിപ്പൂരിൽ സൈനികരുടെ വേഷത്തിലെത്തിയ അക്രമികൾ മൂന്നു പേരെ വെടിവച്ചു കൊലപ്പെടുത്തി. പടിഞ്ഞാറൻ ഇംഫാലിലെ ഗ്രാമത്തിലാണ് സംഭവം. സൈനികരുടെ വേഷമണിഞ്ഞ് വീടുകളിലെത്തിയ അക്രമികൾ പട്രോളിങ്ങിന്‍റെ ഭാഗമായി ആളുകളെ പുറത്തേക്ക് വിളിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നു.

കാങ്പോകി ജില്ലയുടെയും പടിഞ്ഞാറൻ ഇംഫാലിന്‍റെയും അതിർത്തിയിലുള്ള ഗ്രാമത്തിലായിരുന്നു സംഭവം. മെയ്തേ സമുദായത്തിൽ നിന്നുള്ള അക്രമികളാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുകി- മെയ്തേ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഇനിയും മണിപ്പൂരിൽ കെട്ടടങ്ങിയിട്ടില്ല.

അതേ സമയം കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി സിബിഐ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കുറ്റകരമായ ഗൂഢാലോചന ആരോപിക്കുന്ന അഞ്ച് കേസുകളും കലാപത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച കേസും അടക്കം 6 കേസുകളിലാണ് സിബിഐ അന്വേഷണം നടത്തുന്നത്.

Share this story