ലഹരി കടത്താൻ ശ്രമം; പഞ്ചാബിൽ പാക് ഡ്രോൺ ബി എസ് എഫ് വെടിവെച്ചിട്ടു

drone
പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് ഡ്രോൺ ബി എസ് എഫ് വെടിവെച്ചിട്ടു. ലഹരിക്കടത്താനുള്ള നീക്കമാണ് ബി എസ് എഫ് തടഞ്ഞത്. അതിർത്തിയിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് വ്യാപകമാണ്. ഈ സാഹചര്യത്തിൽ കനത്ത പരിശോധനയാണ് മേഖലയിൽ നടത്തുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്ത് ഡ്രോണുകളാണ് ബി എസ് എഫ് ഇത്തരത്തിൽ തകർത്തത്.
 

Share this story