ഇന്ത്യയിൽ നിന്ന് വിദ്വേഷം തുടച്ചു നീക്കപ്പെടും വരെ ഭാരത് ജോഡോ യാത്ര തുടരും: രാഹുൽ ഗാന്ധി

rahul

ഇന്ത്യയിൽ നിന്ന് വിദ്വേഷം തുടച്ചു നീക്കുകയും എല്ലാവരും ഒന്നാകുകയും മാറുന്നതുവരെ ഭാരത് ജോഡോ യാത്ര തുടരുമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന്റെ ഒന്നാം വാർഷികത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഈ ദിവസമാണ് കന്യാകുമാരിയിൽ നിന്നും പദയാത്ര ആരംഭിച്ചത്. 4000 കിലോമീറ്റർ പിന്നിട്ട് കാശ്മീരിലാണ് യാത്ര അവസാനിച്ചത്.

ഐക്യവും സ്‌നേഹവും ലക്ഷ്യമിട്ടുള്ള ഭാരത് ജോഡോ യാത്രയുടെ കോടിക്കണക്കിന് ചുവടുകൾ രാജ്യത്തിന്റെ നല്ലൊരു നാളേയ്ക്കുള്ള അടിത്തറയായി മാറി. വിദ്വേഷം തുടച്ചു നീക്കപ്പെടുകയും എല്ലാവരും ഒറ്റക്കെട്ടായി മാറുകയും ചെയ്യുന്നതുവരെ യാത്ര തുടരും. ഇത് എന്റെ വാക്കാണ് എന്നും രാഹുൽ പറഞ്ഞു.
 

Share this story