ബീഹാർ ആന്റി ക്ലൈമാക്‌സിലേക്കോ; മഹാസഖ്യത്തെ മറികടന്ന് എൻഡിഎ സഖ്യം മുന്നിലെത്തി

ബീഹാർ ആന്റി ക്ലൈമാക്‌സിലേക്കോ; മഹാസഖ്യത്തെ മറികടന്ന് എൻഡിഎ സഖ്യം മുന്നിലെത്തി

ബീഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഫലസൂചനകൾ മാറിമറിയുന്നു. വോട്ടെണ്ണലിന്റെ ഒന്നര മണിക്കൂറോളം നേരം മുന്നിൽ നിന്ന മഹാസഖ്യത്തെ മറികടന്ന് എൻഡിഎ മുന്നിൽ കയറി. എൻഡിഎ 119 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. മഹാസഖ്യം 117 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. രണ്ട് സീറ്റുകളുടെ ലീഡാണ് ദേശീയ ജനാധിപത്യ മുന്നണിക്കുള്ളത്

നേരത്തെ മുപ്പതിലധികം സീറ്റുകളുടെ ലീഡ് മഹാസഖ്യത്തിനുണ്ടായിരുന്നുവെങ്കിലും എൻഡിഎ കയറി വരികയായിരുന്നു. ചിരാഗ് പാസ്വാന്റെ എൽ ജെ പി ഏഴ് സീറ്റുകളിലും മുന്നിട്ട് നിൽക്കുയാണ്.

എൻഡിഎയിൽ ജെഡിയു 49 സീറ്റിലും ബിജെപി 55 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. മഹാസഖ്യത്തിൽ ആർ ജെ പി 92 സീറ്റിലും കോൺഗ്രസ് 22 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.

Share this story