പ്രകടനം മോശമായ ബിജെപി എംപിമാർക്ക് 2024ൽ സീറ്റ് നൽകില്ലെന്ന് മോദി; 65 പേർ പുറത്താകും

modi

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ച വെച്ച എംപിമാർക്ക് സീറ്റ് നൽകേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. പാർട്ടി സർവേ പ്രകാരം കേന്ദ്രമന്ത്രിമാരടക്കം 65 പേർക്ക് അവസരം ലഭിച്ചേക്കില്ല. പ്രവർത്തനം മെച്ചപ്പെടുത്താനാണ് എംപിമാർക്ക് മോദി നൽകിയ നിർദേശം

സർവേയിൽ മോശം പ്രകടനമെന്ന് കണ്ടെത്തിയ 65 എംപിമാർക്ക് വീണ്ടും സീറ്റ് നൽകില്ലെന്നാണ് വിവരം. മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, അസം, ജാർഖണ്ഡ്, ഛത്തിസ്ഗഢ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ എംപിമാർക്കാണ് ടിക്കറ്റ് നഷ്ടപ്പെടുക.
 

Share this story