മേഘാലയയിൽ എൻപിപിയുമായി സഖ്യമുണ്ടാക്കാൻ ബിജെപി; പിന്തുണ അറിയിച്ച് കത്ത് നൽകി

bjp

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം കിട്ടാതിരുന്ന മേഘാലയയിൽ സർക്കാരുണ്ടാക്കാൻ ബിജെപിയുടെ ശ്രമം. സർക്കാർ രൂപീകരണത്തിന് എൻപിപിക്ക് പിന്തുണ അറിയിച്ച് കോൺറാഡ് സാംഗ്മക്ക് കത്ത് നൽകി. 26 സീറ്റ് നേടിയ എൻപിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി

11 സീറ്റ് നേടിയ യുഡിപിയാണ് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി. സർക്കാർ രൂപീകരണത്തിൽ എൻപിപിക്ക് പിന്തുണ അറിയിച്ച് ബിജെപി രംഗത്തുവന്നതിന് പുറമെ അമിത് ഷായുമായി കോൺറാഡ് സാംഗ്മ ഫോണിൽ സംസാരിച്ചിരുന്നു. ഇക്കാര്യം ഹിമന്ത ബിശ്വ ശർമ അറിയിച്ചു. 

അതേസമയം സഖ്യം സംബന്ധിച്ച വിശദീകരണത്തിന് എൻപിപി തയ്യാറായിട്ടില്ല. സംസ്ഥാനത്തിന് ഗുണം ചെയ്യുന്ന സഖ്യത്തിനൊപ്പമാകുമെന്നാണ് എൻപിപി ഇതുവരെ സ്വീകരിച്ച നിലപാട്. മൂന്ന് സീറ്റുകളാണ് മേഘാലയയിൽ ബിജെപിക്കുള്ളത്.
 

Share this story