അയോധ്യയിലെ പോലെ ബിജെപിയെ ഗുജറാത്തിലും പരാജയപ്പെടുത്തും: രാഹുൽ ഗാന്ധി

rahul

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ അടങ്ങുന്ന മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്തിയ പോലെ ഗുജറാത്തിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി ഭയന്നാണ് അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്രമോദി പിൻമാറിയതെന്നും രാഹുൽ പറഞ്ഞു.

ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. അവർ നമ്മളെ വെല്ലുവിളിച്ചിരിക്കുന്നു. ഇനി നമ്മുടെ ലക്ഷ്യം മോദിയെയും ബിജെപിയെയും ഗുജറാത്തിലും പരാജയപ്പെടുത്തുക എന്നതാണ്. 

അവരെ നാം ഭയപ്പെടേണ്ടതില്ല. അവർ നമ്മുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി. നമ്മുടെ കഴിവ് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള സുവർണാവസരമാണിത്. അയോധ്യയിലെ ജനങ്ങൾ അസന്തുഷ്ടരാണ്. ഭൂമി നഷ്ടപ്പെട്ട ജനങ്ങളെ രാമക്ഷേത്ര പ്രതിഷ്ഠക്ക് വിളിച്ചില്ല. അദ്വാനി തുടങ്ങി വെച്ച പ്രസ്ഥാനത്തിന്റെ കേന്ദ്ര ബിന്ദു അയോധ്യയായിരുന്നു. ഇന്ത്യ സഖ്യം അത് തകർത്തുവെന്നും രാഹുൽ പറഞ്ഞു.
 

Share this story